Latest NewsFootball

ഇഫ്താര്‍ സഹായവുമായി ക്രിസ്ത്യാനോ റോണാൾഡോ

പലസ്തീൻ : പലസ്തീനിലെ വിശ്വാസികള്‍ക്ക് ഇഫ്താര്‍ സഹായവുമായി പോര്‍ച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്ത്യാനോ റോണാൾഡോ.9 സ്പോര്‍ട്ട്സ് പ്രൊ എന്ന സ്പോര്‍ട്സ് വെബ്സൈറ്റാണ് ക്രിസ്റ്റാനോയുടെ സഹായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇഫ്താര്‍ വിരുന്നിന് വേണ്ടി 1.5 മില്യണ്‍ യൂറോയാണ് പലസ്തീനികള്‍ക്ക് ക്രിസ്ത്യാനോ റൊണാള്‍ഡോ നല്‍കിയിരിക്കുന്നത്.

ഇസ്രായേല്‍ അധിനിവേശത്തില്‍ സര്‍വതും തകര്‍ന്ന പലസ്തീന് സഹായം നല്‍കാന്‍ എന്നും മുന്‍നിരയിലായിരുന്നു ക്രിസ്ത്യാനോ. നേരത്തെ ഇസ്രായേലിന്റെ ആര്‍സണ്‍ ആക്രമണത്തില്‍ പരിക്കേറ്റ അഹമ്മദ് ദവാബ്ഷ എന്ന അഞ്ച് വയസ്സുക്കാരനെ റയല്‍ മാഡ്രിഡ് ക്ലബിലേക്ക് ക്ഷണിച്ച് ക്രിസ്റ്റാനോ സന്തോഷം പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു. ക്രിസ്ത്യാനോയുടെ ഈ പ്രവർത്തിയെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button