KeralaLatest News

കർഷകർക്ക് ആശ്വാസം ; റബർ വിലയിൽ വർദ്ധനവ്

കോട്ടയം: കർഷകർക്ക് ആശ്വാസമായി നീണ്ട ഇടവേളയ്ക്ക് ശേഷം റബർ വില വർദ്ധിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി 100 രൂപയ്ക്കടുത്ത് മാത്രമായിരുന്നു റബർ വില. ഇന്ന് റബർ വില 135 രൂപയാണ്. ഉത്‌പാദനച്ചെലവ് പോലും കിട്ടാത്തതിനാല്‍ ടാപ്പിംഗ് ഉപേക്ഷിച്ച കര്‍ഷകര്‍, വില കൂടിത്തുടങ്ങിയതോടെ വീണ്ടും തോട്ടങ്ങളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഈ രീതിയിൽ തുടർന്നാൽ അടുത്തമാസം മദ്ധ്യത്തോടെ വില 140-142 രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞമാസം ആര്‍.എസ്.എസ്-4ന് വില 128 രൂപയായിരുന്നു.ഉത്‌പാദനം കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതുമാണ് വില വര്‍ദ്ധനയ്ക്ക് വളമായത്. അവധിക്കച്ചവടക്കാര്‍ അടുത്തമാസത്തെ വില നിശ്‌ചയിച്ചിരിക്കുന്നത് കിലോയ്ക്ക് 136 രൂപയാണ്.

വിലക്കുറവ് മൂലം ഒട്ടേറെ കര്‍ഷകര്‍ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞിരുന്നു. ഇതോടെ, കേരളത്തില്‍ ഉത്‌പാദനം കുറഞ്ഞതും വിലക്കുതിപ്പിന്റെ ആക്കം കൂട്ടി. മറ്റ് പ്രമുഖ ഉത്‌പാദക രാജ്യങ്ങളിലും ഉത്‌പാദനം നിര്‍ജീവമാണ്. അന്താരാഷ്‌ട്ര വിപണിയിലേക്കുള്ള റബറിന്റെ വരവ് കുറഞ്ഞതും വില വര്‍ദ്ധനയ്ക്ക് സഹായകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button