Latest NewsFootball

ഫോട്ടോഫിനിഷിന് തയ്യാറായി ജര്‍മനി; കിരീടജേതാവിനെ ഇന്ന് കണ്ടെത്തും

ജര്‍മന്‍ ബുന്ദസ്സിഗ ഫോട്ടോഫിനിഷിന് തയ്യാറായി. കിരീട ജേതാവിനെ ഇന്ന് തിരിച്ചറിയാം. ഇന്ന് ഏഴ് മണിക്ക് നടക്കുന്ന പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിച്ച് എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. അതേസമയം തന്നെയാണ് ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാഷിനെതിരെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ മത്സരം.

നിലവില്‍ ലീഗില്‍ ഒന്നാമത് ബയേണാണ്. 33 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റാണ് ബയേണിനുള്ളത്. രണ്ടാമതുള്ള ബൊറൂസിയക്ക് അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 73 പോയിന്റാണുള്ളത്.
മികച്ച ഗോള്‍വ്യത്യാസത്തിന്റെ ആനുകൂല്യമുള്ളതിനാല്‍ ഇന്ന് സമനില പിടിച്ചാല്‍ തന്നെ ബയേണിന് കിരീടം ചൂടാം. അതേസമയം ഡോര്‍ട്ട്മുണ്ടിന് കിരീടത്തില്‍ മുത്തമിടണമെങ്കില്‍ ഇന്ന് ജയിക്കുകയും വേണം ബയേണ്‍ തോല്‍ക്കുകയും ചെയ്യണം. ലീ?ഗിന്റെ തുടക്കത്തില്‍ ബയേണിന് മേല്‍ മികച്ച ലീഡ് നേടിയ ശേഷമാണ് ഡോര്‍ട്ട്മുണ്ട് പിന്നിലായിപ്പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button