Latest NewsInternational

വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങള്‍ അയച്ച് പീഡനം; അധ്യാപിക അറസ്റ്റില്‍

ന്യൂയോര്‍ക്ക്: വിദ്യാര്‍ഥിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കി പീഡനത്തിനിരയാക്കിയ അദ്ധ്യാപിക അറസ്റ്റില്‍. വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിത ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ വാട്ടര്‍ലൂ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ ചൂഷണം ചെയ്തതിനാണ് ഇതേ സ്‌കൂളിലെ മുന്‍ ജിം ട്രെയിനറായ ലിന്‍ഡ്‌സെ ഹാല്‍സ്റ്റെഡിനെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

വാര്‍ട്ടര്‍ലൂ സ്‌കൂളില്‍ നിന്ന് മറ്റൊരു വിദ്യാലയത്തിലേക്ക് മാറിയ ശേഷമാണ് പതിനാറുകാരനായ വിദ്യാര്‍ഥിയെ ലിന്‍ഡ്‌സെ പീഡനത്തിനിരയാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ഇവര്‍ വിദ്യാര്‍ത്ഥിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. സ്‌നാപ്ചാറ്റിലൂടെ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ കുട്ടിക്ക് ആദ്യം അയച്ചു കൊടുത്തു. പിന്നീട് തനിക്ക് ഇതുപോലെ എന്തെങ്കിലും തിരിച്ച് അയക്കുന്നുണ്ടോയെന്നാണ് ലിന്‍ഡ്‌സെ ചോദിച്ചതെന്ന് കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

പിന്നീട് തന്റെ കാറില്‍ എത്തിയ ലിന്‍ഡ്‌സെ പിന്‍സീറ്റില്‍ വച്ച് നിര്‍ബന്ധിച്ച് കുട്ടിയെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു കുട്ടി.പിന്നീടും സ്‌നാപ്ചാറ്റിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ശല്യം തുടര്‍ന്നതോടെ ലിന്‍ഡ്‌സയെ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ലിന്‍ഡ്‌സയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button