Latest NewsIndia

വെടിയുണ്ടകളുമായി കൗമാരക്കാരൻ പിടിയിൽ

ന്യൂഡൽഹി: വെടിയുണ്ടകളുമായി കൗമാരക്കാരൻ പിടിയിൽ. അഞ്ച് വെടിയുണ്ടകള്‍ ബാഗില്‍ ഒളിപ്പിച്ച്‌ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. മയൂര്‍വിവാര്‍ ഫേസ് വണ്‍ മെട്രോ സ്റ്റേഷനില്‍ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായില്‍രുന്നു സംഭവം. കൗമാരക്കാരന്റെ ബാഗ് ബാഗേജ് സ്മാനര്‍ ഉപയോഗിച്ച്‌ പരിശോധിച്ചതോടെ ഭാഗിനുള്ളില്‍ ബുള്ളറ്റുകള്‍ ഉള്ളതായി കണ്ടെത്തി.

ഉടന്‍തന്നെ കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് കൈമാറുകയായിരുന്നു. പിടിയിലായ കൗമാരക്കാരന്‍ നോയിഡയിലെ സൂരജ്പൂര്‍ ഗ്രാമത്തിലെ താമസക്കാരനാണ്. സംഭവത്തിൽ സി ഐ എസ് എഫ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button