Education & Career

ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കണ്ണൂര്‍, സേലം, ഗഡക്, വെങ്കിടഗിരി എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജികളില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്റ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2019 ജൂലൈ ഒന്നിന് 15 നും 23 നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി/ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് 25 വയസ്സാണ് പ്രായപരിധി.

അപേക്ഷ ഫോറം ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തിരുവനന്തപുരത്തെ വികാസ് ഭവനിലുള്ള കൈത്തറി ടെക്സ്‌റ്റൈല്‍ ഡയറക്ടറേറ്റ്, കണ്ണൂര്‍ തോട്ടടയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ംംം.ശശവസേമിിൗൃ.മര.ശി ല്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍, ജനനം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം, ജൂണ്‍ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി കൈത്തറി ആന്റ് ടെക്സ്‌റ്റൈല്‍സ് ഡയറക്ടര്‍, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ, എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി- കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-670007, എന്ന വിലാസത്തിലോ അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ ലഭിച്ചിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button