Latest NewsMobile PhoneTechnology

ഏവരെയും ഞെട്ടിച്ച് അസ്യൂസ് : സെന്‍ഫോണ്‍ 6 വിപണിയിലെത്തിച്ചു

ഏവരെയും ഞെട്ടിച്ച് കൊണ്ട് അസ്യൂസ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ് സ്മാർട്ട്ഫോൺ മോഡലായ സെന്‍ഫോണ്‍ 6 വിപണിയിൽ എത്തിച്ചു. സെന്‍ഫോണ്‍ 5സീ യുടെ പിന്‍ഗാമിയായാണ് ഈ ഫോൺ എത്തുന്നത്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് 6 സംരക്ഷണം, സ്നാപ്ഡ്രാഗണ്‍ 855 ഒക്ടാകോര്‍ പ്രൊസസർ, അഡ്രിനോ 640 ജിപിയു, 48 മെഗാപിക്സൽ + 13 മെഗാപിക്സൽ ഡ്യുവല്‍ ക്യാമറ(ഇത് പിൻക്യാമറയായും, മുൻക്യാമറയായും ഉപയോഗിക്കാം)

ZENFONE 6

5000എംഎഎച്ച് ബാറ്ററി, ബാറ്ററിയില്‍ ക്യുക്ക് ചാര്‍ജ്4.0, രണ്ട് സ്പീക്കറുകൾ ഡ്യുവല്‍ സ്മാര്‍ട് ആംപ്ലിഫെയറുകൾ എന്നിവ പ്രധാന സവിശേഷതകൾ. 6ജിബി റാം 64 ജിബി ഇന്റേണല്‍ മെമ്മറി, 6ജിബിറാം 128 ജിബി ഇന്റേണല്‍ മെമ്മറി, 8ജിബി റാം 256 ജിബി ഇന്റേണല്‍ മെമ്മറി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.  2ടിബി വരെയുള്ള മെമ്മറി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാൻ സാധിക്കും. മിഡ്നൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് സില്‍വര്‍ എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ZENFONE 6 2

ZENFONE 6 3

shortlink

Related Articles

Post Your Comments


Back to top button