Latest NewsCricket

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന്

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണി മുതൽ ഇംഗ്ലണ്ടിലെ ഓവലിലുള്ള ക്രിക്കറ്റ് മൈതാനത്തിൽ ന്യുസീലൻഡുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന സന്നാഹമത്സരം. അതേസമയം ബാറ്റിംഗില്‍ നാലാം നമ്പർ സ്ഥാനത്ത് ആരെത്തുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button