Education & Career

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പി.ജി പ്രവേശനം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ കലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ പി.ജി പ്രവേശനം. അഗളി (04924-254699), ചേലക്കര (04884-227181), കോഴിക്കോട് (0495-2765154), നാട്ടിക (0487-2395177), താമരശ്ശേരി (0495-2223243), വടക്കാഞ്ചേരി (0492-2255061), വാഴക്കാട് (0483-2727070), വട്ടംകുളം (0494-2689655) എന്നീ അപ്ലൈഡ് സയൻസ് കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാം. തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം. കൂടുതൽ വിവരങ്ങൾ അതത് കോളേജുകളിൽ നിന്നും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button