Latest NewsGulf

തൊഴിലാളികളുടെ സുരക്ഷ; ഉച്ച സമയത്തു പുറം ജോലികൾ ചെയ്യുന്നതിനുള്ള വിലക്ക് പ്രാബല്യത്തിലാക്കാൻ കുവൈത്ത്

നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു മാൻ പവർ അതോറിറ്റി

തൊഴിലാളികളുടെ സുരക്ഷ, കുവൈത്തിൽ ഉച്ച സമയത്തു പുറം ജോലികൾ ചെയ്യുന്നതിനുള്ള വിലക്ക് അടുത്ത ആഴ്ച നിലവിൽ വരും. മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തുക. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു മാൻ പവർ അതോറിറ്റി മുന്നറിയിപ് നൽകി.

ഇവിടുത്തെ കനത്ത ചൂടിൽ തൊഴിലാളികൾക്ക് സൂര്യാതാപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തുന്നതെന്നു മാൻപവർ അതോറിറ്റി അറിയിച്ചു. വിലക്ക് കാലയളവിൽ രാവിലെ 11 മണി മുതൽ വൈകീട്ട് അഞ്ചുമണിവരെ സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടാതെ ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങൾ അടുത്ത ആഴ്ച മുതൽ ഫീൽഡിൽ പരിശോധനക്കിറങ്ങും. സ്മാർട്ട് മെഷീൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് നിരീക്ഷകർ പരിശോധന നടത്തുക. നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ ആദ്യം നോട്ടിസ് നൽകും. പിന്നീടും ഇത് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന കണക്കിൽ പിഴയും തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും. വ്യവസായ മേഖലയിലാണ് പൊതുവേ ഉച്ചവിശ്രമ നിയമം അവഗണിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന പ്രവണതയുള്ളത്. ഈ മേഖലയിൽ പരിശോധന കർശനമാക്കുമന്നും മാനവശേഷി വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button