Latest NewsIndia

വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു സമര്‍പ്പിക്കുന്നുവെന്ന് മോദി

വാരണാസി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏകപക്ഷീയ വിജയത്തില്‍ നന്നദി അറിയിച്ച് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. മണ്ദലത്തിലെ തന്റെ ഉജ്ജ്വല വിജയത്തിനു ശേഷം വാരണാസിയില്‍ എത്തിയതായിരുന്നു അദ്ദേഹം. വോട്ട് എണ്ണും മുമ്പു തന്നെ വിജയം ഉറപ്പായിരുന്നുവെന്ന് മോദി വാരണായിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ബിജെപി വോട്ട് വിഹിതം കൂട്ടാത്ത ഒരു മണ്ഡലം പോലുമില്ല. ഉത്തരവാദിത്തമുള്ള സര്‍ക്കാരിനെ അവര്‍ വീണ്ടും തെരഞ്ഞെടുത്തു.അതേസമയം ബിജെപി ഹിന്ദി ഹൃദയ ഭൂമിയുടെ പാര്‍ട്ടിയെന്നുള്ള വിമര്‍ശനം മോദി തള്ളി. വടക്ക് കിഴക്കന്‍ മേഖലകളിലുള്‍പ്പെടെ ബിജെപി അധികാരത്തിലുണ്ടെന്നും മോദി വാരണായിയില്‍ പറഞ്ഞു.

വാരണാസിയില്‍ എത്തിയ അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രേേത്യക പൂജയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button