CricketLatest NewsSports

ലോകകപ്പ് സന്നാഹത്തിൽ ഇംഗ്ലണ്ടിന് വിജയം

ലണ്ടന്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ജയം. മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 38.4 ഓവറില്‍ 160ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 17.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. 46 പന്തില്‍ 89 റണ്‍സ് നേടിയ ഓപ്പണര്‍ ജേസണ്‍ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.11 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു റോയ്‌യുടെ ഇന്നിങ്‌സ്.

റോയ്ക്ക് ഒപ്പം ജോ റൂട്ട് (29) പുറത്താവാതെ നിന്നു. ജോണി ബെയര്‍സ്‌റ്റോയാണ് (22 പന്തില്‍ 39) പുറത്തായ ബാറ്റ്സ്മാൻ. നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട് എന്നിവരുടെ ബൗളിംഗ് മികവാണ് അഫ്ഗാനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്.

മുഹമ്മദ് നബിയുടെ 44 റണ്‍സാണ് അഫ്ഗാനെ 150 കടത്താൻ സഹായിച്ചത്. ഓപ്പണര്‍ നൂര്‍ അലി സദ്രാന്‍ 30 റണ്‍സെടുത്തു. ഹസ്രത്തുള്ള സസൈ (11), റഹ്മത്ത് ഷാ (3), ഹഷ്മത്തുള്ള ഷഹീദി (19), അസ്ഗര്‍ അഫ്ഗാന്‍ (10), ഗുല്‍ബാദിന്‍ നെയ്ബ് (14), നജീബുള്ള സദ്രാന്‍ (1), റാഷിദ് ഖാന്‍ (0), അഫ്താബ് ആലം (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ദ്വാളത് സദ്രാന്‍ (20) പുറത്താവാതെ നിന്നു.

തങ്ങളുടെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ അഫ്ഗാൻ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ അട്ടിമറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button