Latest News

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റ്‌സിന് തോല്‍വി

ടൂറിന്‍: എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റ്‌സിന് തോല്‍വി. ഇറ്റാലിയന്‍ സീരി എയില്‍ അവസാന പോരാട്ടത്തിനിറങ്ങിയ യുവന്റ്‌സാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍വിയേറ്റ് വാങ്ങിയത്. സമ്പ്‌ഡോറിയയോടു എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ടു. അഞ്ച് വര്‍ഷമായി യുവന്റസിനെ പരിശീലിപ്പിക്കുന്ന മാസിമില്ലാനോ അല്ലെഗ്രിയുടെ അവസാന മത്സരത്തിലാണ് തോല്‍വി.

നേരത്തെ തന്നെ കിരീടം ഉറപ്പിച്ച യുവന്റസ് സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയാണ് കളത്തിലിറങ്ങിയത്. അവസാന നിമിഷങ്ങളില്‍ വഴങ്ങിയ ഗോളുകളാണ് യുവന്റസിനെ തോല്‍പ്പിച്ചത്. ഗ്രിഗോറി ഡെഫ്രല്‍(84), ജിയാന്‍ലുക്ക കാപ്രാറി(91) എന്നിവരാണ് സമ്ബ്‌ഡോറിയയുടെ ഗോള്‍ സ്‌കോറര്‍മാര്‍. 38 മത്സരത്തില്‍ നിന്ന് 90 പോയിന്റുമായാണ് യുവന്റസ് സീസണ്‍ അവസാനിപ്പിച്ചത്. രണ്ടാമതുള്ള നാപ്പോളിക്ക് 79 പോയിന്റാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button