Education & Career

എം.ടെക് പ്രവേശനം

കേന്ദ്രസർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റ കീഴിലുള്ള ഇ.ആർ&ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക് പ്രവേശനം ആരംഭിച്ചു. ഇലക്‌ട്രോണിക്‌സിൽ വി.എൽ.എസ്.ഐ. ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക്. വെള്ളയമ്പലത്തെ സിഡാക് ക്യാമ്പസിലാണ് ഇ.ആർ&ഡി.സി.ഐ.ഐ.ടി പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് സിഡാക്കിലെ പ്രോജക്ടുകളിൽ പ്രവർത്തിക്കാനും രണ്ട് വർഷത്തെ സ്റ്റൈപ്പന്റോടെയുള്ള ഇന്റേൺഷിപ്പിനോ മികച്ച കമ്പനികളിൽ പ്ലേസ്‌മെന്റിനോ അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് erdciit.ac.in. ഫോൺ: 0471-2723333, Extn. 250, 295, 9496331190, 8138897025.

Tags

Related Articles

Post Your Comments


Back to top button
Close
Close