KeralaLatest NewsCrime

പ്രണയാഭ്യര്‍ഥന നിരസിച്ചു; നഴ്‌സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: പ്രണയ അഭ്യര്‍ത്ഥന നിരസിച്ച നഴ്‌സിനെ ആംബുലല്‍സ് ഡ്രൈവര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് പഴയ റോഡില്‍ വെച്ചായിരുന്നു സംഭവം. എസ്എടി യിലെ നഴ്‌സിംഗ് അസിസ്റ്റന്റ് പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ച് ഇന്ന് രാവിലെ 6.30നായിരുന്നു ആക്രമണം നടന്നത്.

കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍ (34) ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.  പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അറസ്റ്റിലായ  ആംബുലന്‍സ് ഡ്രൈവര്‍ നിധിനെ
പൊലീസ് ചോദ്യം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button