Latest NewsLife StyleHealth & Fitness

നിങ്ങള്‍ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞോളൂ…

തനിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ സംസാരിക്കാറുണ്ടോ? നീയെന്താ ഒറ്റയ്ക്ക് വര്‍ത്തമാനം പറയുന്നെ നിനക്കെന്താ വട്ടായോ എന്ന ചോദ്യങ്ങള്‍ ജീവിതത്തിലെവിടെയെങ്കിലും കേള്‍ക്കേണ്ടി വന്നിട്ടുണ്ടോ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ ഇനി നിങ്ങള്‍ അതോര്‍ത്ത് നിരാശപ്പെടേണ്ട എന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം, തനിച്ചിരുന്ന് സംസാരിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ ഉണ്ട്.

ചിലര്‍ സംസാരിക്കുക മനസിനുള്ളില്‍ മാത്രമുള്ളത്. അല്ലെങ്കില്‍ ആത്മഗതം പോലെ ശബ്ദത്തോടെ പറയുന്നവരും ഉണ്ട്. ഇതില്‍ ശബ്ദത്തില്‍ സ്വയം സംസാരിക്കുന്ന ആളുകളുടെ വ്യക്തിത്വക്കുറിച്ചാണ് ഇനി പറയുന്നത്. ഇത്തരത്തിലുള്ള ശീലമുള്ള ആളുകള്‍ പൊതുവേ വളരെ ‘പൊസിറ്റീവ്’ മനോഭാവമുള്ളവരും ‘സ്മാര്‍ട്ട്’ഉം ആയിരിക്കുമെന്നാണ് പ്രമുഖ സൈക്കോ തെറാപ്പിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ലിസ ഫെറന്റ്സ് പറയുന്നത്. ഒറ്റയ്ക്ക് സംസാരിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവ് കൂടുതലായിരിക്കും. അതുപോലെ തന്നെ ഭാവിയിലേക്ക് തീരുമാനിക്കുന്ന കാര്യങ്ങളെ മുന്‍കൂട്ടി വിശകലനം ചെയ്യാനും അവര്‍ക്ക് വളരെ കഴിവുണ്ടായിരിക്കും.

‘തനിയെ സംസാരിക്കുമ്പോള്‍, നമ്മുടെ ഉള്ളിലുള്ള കാര്യങ്ങള്‍ നമ്മളറിയാതെ തന്നെ പുറത്തേക്ക് വരുന്നു. ചിന്തകള്‍, വൈകാരികമായ അവസ്ഥകള്‍, തീരുമാനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ തുടങ്ങി നമ്മുടേതായ എല്ലാ കാര്യങ്ങളെ കുറിച്ചും നമുക്ക് തന്നെ ഒരു ബോധ്യമുണ്ടാകാന്‍ ഇത് സഹായിക്കുന്നു.’- ലിസ ഫെറന്റ്‌സ് പറയുന്നു.

അതിനാല്‍ തന്നെ തനിയെ സംസാരിക്കുന്നവര്‍ക്ക് ഇനി സമാധാനിക്കാം. നിങ്ങളുടെ ശീലത്തെ ഇനി മോശമായി കരുതേണ്ടതില്ല. കഴിയുമെങ്കില്‍ ആ ശീലത്തെ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടതെന്നാണ് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. ജീവിതത്തില്‍ നിന്ന് ‘നെഗറ്റിവിറ്റി’യെ പുറത്താക്കാന്‍ ഒരു പരിധി വരെ ഈ സ്വഭാവം നിങ്ങളെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button