Latest NewsIndia

സ്വതന്ത്ര്യ ഇന്ത്യയിൽ ജനിച്ച പ്രധാനമന്ത്രിയുടെ മന്ത്രിസഭയില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച ഒരേയൊരു മന്ത്രി

മന്ത്രിസഭയിലുള്ളവരില്‍ ഇദ്ദേഹം മാത്രമാണ് 1947ന് മുമ്പ് ജനിച്ചത്.

ഡൽഹി: രണ്ടാം മോദി സര്‍ക്കാരിലെ കാരണവര്‍ ആരാണെന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനുള്ളത് മുടിയോ താടിയോ ഒട്ടുമേ നരക്കാത്ത, മന്ത്രിസഭയിലെ സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച ഒരേയൊരു മന്ത്രിയായ രാംവിലാസ് പാസ്വാനെയാണ്. മന്ത്രിസഭയിലുള്ളവരില്‍ ഇദ്ദേഹം മാത്രമാണ് 1947ന് മുമ്പ് ജനിച്ചത്.

73 ാം വയസിലേക്ക് കടക്കുന്ന പാസ്വാന്റെ ജനനം 1946 ജൂലൈ അഞ്ചാം തിയതിയാണ്. അതേസമയം സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യപ്രധാനമന്ത്രിയുടെ മന്ത്രിസഭയിലാണ് സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച പാസ്വാന്‍ മന്ത്രിയായിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ നേതാവാണ് രാംവിലാസ് പാസ്വാന്‍.

ആദ്യ മോദി മന്ത്രിസഭയില്‍ വഹിച്ചിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് തന്നെയാണ് ഇക്കുറിയും ലഭിച്ചിരിക്കുന്നത്.ജനത പാര്‍ട്ടിയിലൂടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്ന പാസ്വാന്‍ 1989 ല്‍ വി പി സിംഗ് സര്‍ക്കാരിലാണ് ആദ്യമായി കേന്ദ്രമന്ത്രിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button