KeralaLatest News

റെയില്‍വെ ട്രാക്കില്‍ യുവാവിനു നേരെ ഗുണ്ടാ ആക്രമണം

മലപ്പുറം: യുവാവിനം ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു. മലപ്പുറം പെരിന്തന്‍മണ്ണയിലാണ് സംഭവം. 20 കാരനായ നാഷിദ് അലിക്കാണ് മര്‍ദ്ദനമേറ്റത്. പ്രണയത്തിന്റെ പേരിലാണ് നാഷിദിന് മര്‍ദ്ദനമേറ്റത്. റെയില്‍വെ ട്രാക്കിലിട്ട് യുവാവിനെ ഇരുമ്പു വടി ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടു പോയ യുവാവിനെ റെയില്‍ വേ ട്രാക്കിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച് നാഷിദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button