Latest NewsUAE

ദുബായ് രാജ്യാന്തര വിമാനത്താവളം വീണ്ടും പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം വീണ്ടും പൂർണതോതിൽ പ്രവർത്തനം തുടങ്ങി. നവീകരണത്തിനായി നാൽപ്പത്തിയഞ്ചു ദിവസമായി ഒരു ടെർമിനൽ അടച്ചിട്ടിരിക്കുകയായിരുന്നു.ഒരു റൺവേമാത്രം ഉപയോഗിച്ചാണ് കഴിഞ്ഞ 45 ദിവസങ്ങളിൽ ദുബായ് രാജ്യാന്തരവിമാനത്താവളം പ്രവർത്തിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ചില സർവീസുകൾ അൽ മക്തും വിമാനത്താവളത്തിലേക്കും ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്കും മാറ്റിയിരുന്നു.

അതേസമയം പെരുന്നാളിനോടനുബന്ധിച്ച് വിമാനത്താവളങ്ങളിൽ തിരക്കേറുന്നതിനാൽ ഷാര്‍ജ വിമാനക്കമ്പനി അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തിരക്കേറുമെന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേരണമെന്നാണ് നിർദേശം. മലയാളികളടക്കം നിരവധി പ്രവാസികളാണ് കുടുംബത്തോടൊപ്പവും അല്ലാതെയും അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. തിരക്ക് പരിഗണിച്ച് വിമാനത്താവളങ്ങളിൽ യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button