Education & Career

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ പി ജി പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴിലുള്ള അടൂര്‍ (04734 224076), ധനുവച്ചപുരം (0471 2234374), മാവേലിക്കര (0479 2304494), കുണ്ടറ (0474 2580866) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസ്സും www.ihrd.ac.in ല്‍ ലഭിക്കും. രജിസ്ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടക്കാം. ഫോണ്‍. 0471 2322985, 0471 2322501.

shortlink

Related Articles

Post Your Comments

Related Articles


Back to top button