Latest NewsKerala

ഈ മേഖലകളില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു

രണ്ട് വാര്‍ഡുകളില്‍ മാത്രമായി 84 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. ജില്ലയിലെ മലയോര മേഖലകളായ മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലാണ് പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്. ഈ മേഖലകളില്‍ നൂറിലധികം പേര്‍ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.അതേസമയം പനി നിയന്ത്രിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാര്‍ ആരോപിച്ചു.

മരുതോങ്കര പഞ്ചായത്തിലെ കുടില്‍പാറ ചോലനായിക്കര്‍ കോളനി, സ്വാന്തനം പുനരധിവാസ കോളനി എന്നിവിടങ്ങളിലാണ് കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രമായി 84 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ  കുണ്ടുതോട്, പുതുക്കാട്, വട്ടിപ്പന മേഖലകളിലും പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പനിയെ പ്രതിരോധിക്കാന്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നു. ആവശ്യമെങ്കില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ മലയോര മേഖലയില്‍ നിയോഗിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചുണ്ട്. അതേസമയം പനി പടര്‍ന്നു പിടിച്ചിട്ടും
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് നാട്ടുകാരുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button