KeralaLatest NewsInternational

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ആദ്യ വിദേശ സന്ദര്‍ശനത്തിന് പോയ വി മുരളീധരന് നൈജീരിയന്‍ പട്ടാളം ഒരുക്കിയ ഗാർഡ് ഓഫ് ഓണര്‍

ന്യൂഡല്‍ഹി: മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി വി മുരളീധരന് നൈജീരിയൻ പട്ടാളക്കാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മൂന്നുദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. ബുധനാഴ്ച നൈജീരിയന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് നൈജീരിയയുടെ തലസ്ഥാനമായ അബൂജയില്‍ മന്ത്രിക്ക് ഇന്ത്യന്‍സമൂഹം സ്വീകരണം നല്‍കി. അബൂജയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനും നൈജീരിയന്‍ ഹൈക്കമ്മിഷനും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഹൈക്കമ്മിഷന്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലും പങ്കെടുത്തു. ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിങ്ങനെ :

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ പ്രതിനിധീകരിച്ച്
“ഡെമോക്രസി ഡേ” ആഘോഷങ്ങളിൽ പങ്കെടുക്കാനായി നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തി. വിമാനത്താവളത്തിൽ നൈജീരിയ ആർമി, രാഷ്ട്രത്തലവന്മാർക്ക് നൽകാറുള്ള ഗാർഡ് ഓഫ് ഓണറോടെ സ്വീകരിച്ചു.
“ഡെമോക്രസി ഡേ” ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ആഫ്രിക്കയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

അബൂജ, ലാഗോസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി പ്രത്യേകമായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.
ഇന്ത്യയും നൈജീരിയയുമായി പരമ്പരാഗതമായി സൗഹാർദ്ദപരമായ ബന്ധമാണ് നിലനിർത്തി വരുന്നത്.
ഈ സന്ദർശനം ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദൃഢവും ഊഷ്മളവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button