KeralaLatest News

പാലാരിവട്ടം പാലത്തില്‍ വേണ്ടത്ര സിമന്റ് ഉപയോഗിച്ചില്ല; മദ്രാസ് ഐഐടിയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മിതിയില്‍ വേണ്ടത്ര സിമന്റ് ഉപയോഗിക്കാതെയെന്ന് ചെന്നൈ ഐ.ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്. വന്‍ അഴിമതി നടന്നതായി വ്യക്തമാക്കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പാലത്തിന്റെ അവസ്ഥ അതീവ ഗുരുതരമാണെന്ന് പറയുന്നു. ഡിസൈന്‍ പ്രകാരം എം 35 എന്ന ഗ്രേഡില്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിക്കേണ്ടിടത്ത് എം 22 എന്ന അളവിലാണ് മിശ്രിതം ഉപയോഗിച്ചിട്ടുള്ളത്. ഓരോ ദിവസവും പാലത്തില്‍ കാണപ്പെട്ട വിള്ളലുകള്‍ വികസിച്ചു വരികയാണ്. ശാസ്ത്രീയമായി കണക്കുകള്‍ പ്രകാരം പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോര്‍ട്ട് രണ്ട് വോള്യ്യങ്ങളായി ആയിരം പേജോളം ഉണ്ട്. മദ്രാസ് ഐഐടിയിലെ ഡോക്ടര്‍ പി. അളഗസുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം 4 മാസത്തിലേറെ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button