KeralaLatest News

മാവേലിക്കര കൊലപാതകം: സൗമ്യയുടെ അമ്മ പറഞ്ഞത് നിഷേധിച്ച് വള്ളിക്കുന്നം എസ്‌ഐ

മാവേലിക്കര: പോലീസ് ഉദ്യാഗസ്ഥയെ ചുട്ടു കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ അമ്മയുടെ ആരോപണങ്ങള്‍ നിഷേധിച്ച് വള്ളിക്കുന്നം എസ്‌ഐ. പ്രതിയായ അജാസിനെ കുറിച്ച് സൗമ്യ നേരത്തേ പരാതികള്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന് എസ്.ഐ ഷൈജു ഇബ്രാഹിം പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. അജാസ് ശല്യം ചെയ്യുന്നതിനെ കുറിച്ച സൗമ്യ സ്റ്റേഷനിലുള്ള ആരോടും പറ

അജാസില്‍ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. എന്നാല്‍ ഇത് തിരികെ നല്‍കാന്‍ ശ്രമിച്ചെങ്കിലും അത് വാങ്ങാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അജാസ് സൗമ്യയോട് പലതവണ വിവാഹഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് മുമ്പും സൗമ്യയെ പ്രതി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും അമ്മ ഇന്ദിര പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സൗമ്യ വള്ളിക്കുന്നം എസ്‌ഐയോട് പറഞ്ഞിട്ടുണ്ടന്നായിരുന്നു ഇന്ദിര പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ എസ്‌ഐ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button