KeralaLatest News

പോലീസുകാരിയെ തീ കൊളുത്തി കൊന്ന സംഭവം: നിര്‍ണായക മൊഴിയുമായി സൗമ്യയുടെ മകന്‍

മാവേലിക്കര: മാവേലിക്കരയില്‍ പോലീസുകാരിയെ ചുട്ടുകൊന്ന സംഭവത്തില്‍ നിര്‍ണായക മൊഴി നല്‍കി കൊല്ലപ്പെട്ട സൗമ്യയുടെ മകന്‍ ഋഷികേശ്. അജാസില്‍ നിന്നും സൗമ്യയ്ക്ക് ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മൂത്തമകന്‍ കൃഷികേശിന്റെ മൊഴി. എന്തെങ്കിലും സംഭവിച്ചില്‍ ഉത്തരവാദി അജാസ് ആണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പോലീസിനോട് പറയണം എന്ന് അമ്മ പറഞ്ഞിരുന്നുവെന്നും സൗമ്യയുടെ മകന്‍ പറഞ്ഞു.

പണമിടമാട് സംബന്ധിച്ച് സൗമ്യയും അജാസും പലപ്പോഴും ഫോണിലൂടെ തര്‍ക്കിച്ചിരുന്നു. വിളിക്കരുതെന്ന് അമ്മ പല തവണ അജാസിനെ വിലക്കിയിരുന്നുവെന്നും ഋഷികേശ് പറഞ്ഞു.. എന്നാല്‍ ഇയാള്‍ സൗമ്യയെ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും മകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button