KeralaLatest News

ഓഫര്‍ സെയിലുമായി പ്രമുഖ വിമാനക്കമ്പനി

കൊച്ചി: ടിക്കറ്റുകളുടെ ഓഫര്‍ സെയിലുമായി ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍. ജൂണ്‍ 18 മുതല്‍ ജൂണ്‍ 23 വരെയാണ് ഓഫര്‍ സെയില്‍ നടക്കുന്നത്. 899 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഓഫര്‍ നിരക്കില്‍ 2019 ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 2019 വരെ ഇക്കാലയളവിൽ യാത്ര ചെയ്യാം. ഗോ എയറിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ, വെബ്‌സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

ബാഗ്‌ഡോഗ്രാ – ഗുവാഹത്തി യാത്രയ്ക്ക് 899 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചി – മുംബൈ റൂട്ടില്‍ 1,789 രൂപയാണ് ഓഫര്‍ ടിക്കറ്റ് നിരക്ക്. പാറ്റ്‌ന- റാഞ്ചി (1,199 രൂപ), കൊല്‍ക്കത്ത- ഭൂവനേശ്വര്‍ (1,399 രൂപ), ദില്ലി- ഗോവ (3,200 രൂപ), അഹമ്മദാബാദ് -ഡൽഹി (1.798 രൂപ) എന്നിങ്ങനെയാണ് നിരക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button