Latest NewsIndiaInternational

പാകിസ്ഥാന് തിരിച്ചടി, നൈസാമിന്റെ 300 കോടിയുടെ സ്വത്തുക്കൾ ഇന്ത്യയ്ക്ക് ലഭിച്ചേക്കും

സർദാർ വല്ലഭായിപട്ടേലിന്റെ സമർത്ഥമായ നീക്കത്തിൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുകയായിരുന്നു.

ലണ്ടൻ : ഇന്ത്യ പാക് വിഭജന സമയത്ത് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച കോടികൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ വിധി ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് സൂചന . സ്വത്തുക്കൾ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച് ഇരു രാഷ്ട്രങ്ങളും വർഷങ്ങളായി ബ്രിട്ടീഷ് കോടതിയിൽ കേസ് നടത്തുകയാണ് .ഇന്ത്യ പാക് വിഭജനകാലത്ത് ഇന്ത്യയ്‌ക്കൊപ്പം നിൽക്കാൻ തുടക്കത്തിൽ മടികാട്ടിയ ഹൈദരാബാദ് നൈസാം പാകിസ്ഥാനോട് അടുപ്പം പുലർത്തിയിരുന്നു. എന്നാൽ സർദാർ വല്ലഭായിപട്ടേലിന്റെ സമർത്ഥമായ നീക്കത്തിൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുകയായിരുന്നു.

നൈസാമിന്റെ നിലവിലെ പിൻഗാമി ഇന്ത്യയ്ക്ക് അനുകൂലമായതോടെ ആണ് ഇന്ത്യക്ക് സ്വത്തുക്കൾ ലഭിക്കാനുള്ള വഴി തെളിഞ്ഞത്. 1948ൽ ഇന്ത്യ പാക് വിഭജന സമയത്ത് ഹൈദരാബാദ് നൈസാം ബ്രിട്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മിഷണർ ഉസ്മാൻ അലി ഖാന് കൈമാറിയ 1,007,940 പൗണ്ടിനെച്ചൊല്ലിയാണ് തർക്കം തുടങ്ങുന്നത്. വർഷങ്ങൾ കഴിഞ്ഞതോടെ ഇന്ത്യൻ കറൻസിയിൽ ഈ തുകയുടെ മൂല്യം 300 കോടിക്ക് പുറത്ത് വരും .

തുകയുടെ അവകാശികൾ തങ്ങളാണെന്ന് നൈസാമിന്റെ പിൻഗാമികൾ വാദിച്ചെങ്കിലും തുക നൽകാൻ പാകിസ്ഥാൻ തയ്യാറായില്ല. എന്നാൽ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ നൈസാമിന്റെ പിൻഗാമി ഇന്ത്യയ്‌ക്കൊപ്പം കക്ഷിചേർന്നു. ഇതോടെ ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തികൂടിയിരിക്കുകയാണ്.
യൂണിയൻ ഓഫ് ഇന്ത്യ , ഇന്ത്യൻ രാഷ്ട്രപതി ,പാക് ഹൈക്കമ്മീഷണർ എന്നിവരാണ് കേസിലെ പ്രധാന പങ്കാളികൾ .

shortlink

Related Articles

Post Your Comments

Related Articles


Back to top button