Latest NewsSaudi ArabiaGulf

യാത്രക്കാരെ പെരുവഴിയിലാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം : നാട്ടിലേയ്ക്ക് പോകാന്‍ ടിക്കറ്റ് എടുത്തവര്‍ ആശങ്കയില്‍

ദമാം : യാത്രക്കാരെ പെരുവഴിയിലാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം . നാട്ടിലേയ്ക്ക് പോകാന്‍ ടിക്കറ്റ് എടുത്തവര്‍ ആശങ്കയില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് സൗദിയിലെ ദമ്മാമില്‍ നിന്നും പ്രഖ്യാപിച്ച സര്‍വീസുകള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. . ജൂലൈ അഞ്ചു മുതല്‍ ദമ്മാമില്‍ നിന്നും മുംബയിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ അവധിക്കായി നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള പലരും കുടുങ്ങി.

ജൂണ്‍ ഒന്‍പതിനാണ് ഇന്‍ഡിഗോ എയര്‍ ദമ്മാമില്‍ നിന്നും മുംബെയിലേക്കുള്ള സര്‍വീസ് ആദ്യം പ്രഖ്യാപിക്കുന്നത്. എയര്‍ലൈന്‍ കമ്പനിയുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പേജുകള്‍ വഴിയും വെബ്സൈറ്റില്‍ കൂടിയുമാണ് പ്രഖ്യാപനം. മറ്റു കമ്പനികളെ അപേക്ഷിച്ച് ടിക്കറ്റ് വില കുറവായതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ പലരും മുംബൈ വഴി കേരളത്തിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു.

ഇന്നലെ മുതലാണ് എയര്‍ലൈന്‍ വെബ്സൈറ്റില്‍ നിന്ന് ആഗസ്ത് ആദ്യവാരം വരെയുള്ള സര്‍വീസുകള്‍ ഒഴിവാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button