Latest NewsUSA

വിശന്നു വലഞ്ഞിട്ടും ഉടമ ഉപേക്ഷിച്ചിടത്തുനിന്നും മാറാതെ നായ നാട്ടുകാര്‍ക്ക് കണ്ണീരാകുന്നു

തനിക്കു കിട്ടിയ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ റോഡരികില്‍ നിന്നാണ് ഷാരോണ്‍ നായക്കുട്ടിയെ കണ്ടെത്തിയത്

മിസിസ്സിപ്പി: കസേരയില്‍ ഉപേക്ഷിച്ചു പോയ ഉടമയെ കാത്തുള്ള നായ നാട്ടുകാര്‍ക്ക് കണ്ണീരാകുന്നു. മിസ്സിസിപ്പിയിലെ ബ്രൂക്ക്ലൈനിലാണ് സംഭവം. റോഡരികില്‍ കസേരയോടെ ഉപേക്ഷിച്ചു പോയ ഉടമയെ കാത്ത് നായ അതില്‍ നിന്നും ഇറങ്ങാതെ ഇരിക്കുകയാണ്. ഷാരോണ്‍ നോര്‍ട്ടണ്‍ എന്ന മൃഗസംരക്ഷകവകുപ്പുദ്യോഗസ്ഥയാണ് നായയുടെ ദുരിത ജീവിതത്തെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്.

തനിക്കു കിട്ടിയ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ റോഡരികില്‍ നിന്നാണ് ഷാരോണ്‍ നായക്കുട്ടിയെ കണ്ടെത്തിയത്. ആരെയോ പ്രതീക്ഷിച്ചെന്ന പോലെയിരിക്കുന്ന പാവം മിണ്ടാപ്രാണിയെയാണ്. നായക്കൊപ്പം കസേരയും ഒരു എല്‍സിഡി ടിവിയും ഒരു ട്രക്കില്‍ കൊണ്ടുവന്നുപേക്ഷിക്കുന്നത് കണ്ടെന്നും ഫോണ്‍ വിളിച്ച ആള്‍ ഷോരോണിനോട് പറഞ്ഞിരുന്നു.

ഭക്ഷണം ലഭിക്കാതെ തീരെ അവശനായിരുന്നുവെന്ന് നായയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു കൊണ്ട് നായ പറഞ്ഞു.നായ്ക്കുട്ടി ഇപ്പോള്‍ ബ്രൂക്ക് ഹാവന്‍ അനിമല്‍ റെസ്‌ക്യു ലീഗിന്റെ സംരക്ഷണത്തിലാണെന്നും ഏറ്റെടുക്കാന്‍ തയ്യാറായി ആരെങ്കിലും എത്തിയാല്‍ നായ്ക്കുട്ടിയെ കൈമാറുമെന്നും അവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button