Latest NewsIndia

രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത

വീടിനകത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ സമീപവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്

ന്യൂ ഡല്‍ഹി: രണ്ട് സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ജയ്ത്ത് പൂരിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പൂട്ടിിയിട്ട വീടിനകത്തുനിന്നാണ് യുവതികളുടെ മൃതദേഹം കണ്ടെത്തിയത്. ജയ്ത്ത്പൂരിലെ സൗരഭ് വിഹാറില്‍ വ്യാഴാഴ്ചയാണ് സംഭവം.

വീടിനകത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ സമീപവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. യുവതികളുടേത് കൊലപാതകമാണെന്നും ഷോള്‍ കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയാണ് യുവതികള്‍ കൊല്ലപ്പെട്ടതെന്നാുണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പ്രതികളെന്നും സംശയിക്കുന്നയാളും അദ്ദേഹത്തിന്റെ മകനും ഒളിവിലാണ്. ഇരുവരും യുവതികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. യുവതികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

അതേസമയം, കൊല്ലപ്പെട്ട ഇരുവരും കാണാതായ ആളുടെ ഭാര്യമാരാണെന്നാണ് അയല്‍ക്കാരുടെ മൊഴി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് ഈസ്റ്റ് ജില്ലാ ഡിസിപി ചിന്‍മയി ബിസ്വാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button