Latest NewsInternational

വിമാനത്താവളത്തില്‍ വെടിവയ്പ്; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ലഹോര്‍ : ലഹോര്‍ വിമാനത്താവളത്തില്‍ നടന്ന വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അല്ലാമ ഇക്ബാല്‍ വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് വെടിവെയ്പ്പുണ്ടായത്.  പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് എസ്പി കാന്റ് സഫ്ദര്‍ റാസ കാസി പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വെടിവയ്പ്പ് വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്നാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ അന്വേഷണം നടക്കുന്നു. അര്‍ഷാദ്, ഷാന്‍ എന്നീ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വ്യക്തിപരമായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വെടിവയ്പ്പ് എന്നാണ് പ്രാധമിക നിഗമനം. ഉംറ കഴിഞ്ഞു മടങ്ങിയവരാണ് അപകടം സംഭവിച്ചര്‍ എന്നാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക്ക് സംഘം വിമാനത്താവളത്തിലെത്തി തെളിവെടുപ്പ് നടത്തി. മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

 

shortlink

Post Your Comments


Back to top button