Latest NewsBikes & ScootersAutomobile

അടിമുടി മാറ്റത്തോടെ പുതിയ സിടി 100നെ അവതരിപ്പിച്ച് ബജാജ്

രൂപത്തിലും,എൻജിനിലും അടിമുടി മാറ്റത്തോടെ സിടി 100ന്റെ പുതിയ പതിപ്പ് സിടി 110നെ അവതരിപ്പിച്ച് ബജാജ് . ടാങ്ക് പാഡ്‌സ്, വലിയ സീറ്റ്, ഗ്രാഫിക്‌സ് ഡിസൈന്‍, ബ്ലാക്ക് ഫിനീഷ്‍ഡ് എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ്, ടിന്റഡ് വൈസര്‍, ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവയാണ് പുറംമോടിയിലുള്ള പുതിയ സവിശേഷതകൾ. ബജാജ് പ്ലാറ്റിനയ്ക്ക് കരുത്തേകിയിരുന്ന 115 സിസി ഡിടിഎസ്-ഐ എന്‍ജിനാണ് പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 8.6 ബിഎച്ച്പി കരുത്തും 9.81 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് ബൈക്കിന് നിരത്തിൽ കരുത്തും, . നാല് സ്പീഡ് ഗിയര്‍ബോക്‌സ് കുതിപ്പും നൽകുന്നു.

CT 110

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‍പെന്‍ഷന്‍. കോംബി ബ്രേക്കിങ് സംവിധാനം സുരക്ഷ വർദ്ധിപ്പിക്കുന്നു. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 37,997 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് വേരിയന്റിന് 44,352 രൂപയുമാണ് ഡൽഹി എക്‌സ്‌ ഷോറൂം വില.  കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ബജാജിന് ഏറെ വില്‍പ്പനയുള്ള മോഡലാണ്  സിടി 100.

CT 110 2

shortlink

Related Articles

Post Your Comments

Related Articles


Back to top button