Latest NewsUAE

യാത്രമുടങ്ങിയ മലയാളികൾക്ക് താമസവും ഭക്ഷണവും ഒരുക്കി എയർ ഇന്ത്യ

അബുദാബി: അബുദാബിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകിയതിനെ തുടർന്ന് യാത്രമുടങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സൗകര്യമൊരുക്കി എയർ ഇന്ത്യ. യാത്രക്കാർക്ക് ഹോട്ടൽ താമസവും ഭക്ഷണവും ഏർപ്പെടുത്തിയതായും എയർ ഇന്ത്യാ അധികൃതർ വ്യക്തമാക്കി. സാങ്കേതിക കാരണങ്ങൾ മൂലമായിരുന്നു വിമാനം വൈകിയത്. അടിയന്തരമായി പോകേണ്ട 2 പേർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകി. ബജറ്റ് എയർലൈനായതിനാൽ മറ്റു വിമാനങ്ങളിൽ സീറ്റ് തരപ്പെടുത്തുക സാധ്യമല്ലെന്നും വേനലവധിക്കാലമായതിനാൽ സീറ്റ് ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു. രോഗികളും സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള ഇരുനൂറോളം യാത്രക്കാരാണ് വിമാനം വൈകിയതിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button