Latest NewsUAE

കേരളത്തിൽ നിന്നുള്ള വ്യവസായിക്ക് യു എ ഇയിൽ സ്ഥിര താമസസ്ഥലം; ലോകമെമ്പാടുമുള്ള കൂടുതൽ‌ ബിസിനസുകാർ‌ക്ക് പ്രചോദനകരമായ തീരുമാനം

ദുബായ്: കേരളത്തിൽ നിന്നുള്ള വ്യവസായിക്ക് യു എ ഇയിൽ സ്ഥിര താമസസ്ഥലം ലഭിച്ചു. യു എ ഇയുടെ ഈ തീരുമാനം ലോകമെമ്പാടുമുള്ള കൂടുതൽ ബിസിനസുകാർ‌ക്ക് പ്രചോദനമാണ്. കേരളത്തിൽ ജനിച്ച മലബാർ ഗ്രൂപ്പിന്റെ കോ-ചെയർമാനും പേസ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജിക്കാണ് സ്ഥിര താമസസ്ഥലം ലഭിച്ചത്. ഇദ്ദേഹത്തിന് 10 വർഷത്തെ സ്ഥിരം റെസിഡൻസി ഗോൾഡൻ കാർഡ് തിങ്കളാഴ്ച നൽകി. യുഎഇ സർക്കാരിന്റെ മികച്ച സംരംഭമാണ് പത്തുവർഷത്തെ വിസ അനുവദിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ രാജ്യങ്ങളിലൊന്നാണ് യു‌ എ ഇ.
യു‌ എ ഇയിലെ നിക്ഷേപകരെ കൂടാതെ ലോകമെമ്പാടുമുള്ള കൂടുതൽ‌ ബിസിനസുകാർ‌ക്ക് യു‌ എ ഇയിൽ‌ താമസിക്കാനും വ്യാവസായിക നേട്ടം കൈവരിക്കാനും ഈ തീരുമാനം പ്രചോദനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പുതുതലമുറയുടെ കടന്നുവരവോടെ രാജ്യത്തിൻറെ സാമ്പത്തിക വികസനത്തിലുപരി ശാസ്ത്ര-ഗവേഷണ രംഗത്തും നേട്ടമുണ്ടാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button