KeralaLatest News

കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി.യില്‍ ചേര്‍ന്നു

പൊറത്തിശ്ശേരി: കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി.യില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ഷിയാസ് പാളയംകോട്ടാണ് പാർട്ടി മാറിയത്.സേവാദള്‍ വൈസ് ചെയര്‍മാന്‍, ന്യൂനപക്ഷസെല്‍ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ ഷിയാസ് പ്രവർത്തിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ്, സമരങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണെന്നും അഴിമതിക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഷിയാസ് ആരോപിച്ചു. ബി.ജെ.പി. മുനിസിപ്പല്‍ പ്രസിഡന്റ് ഷാജുട്ടന്‍, ഷിയാസ് പാളയംകോട്ടിന് അംഗത്വം നല്‍കി ഷാളണിയിച്ച്‌ സ്വീകരിച്ചു. സന്തോഷ് ബോബന്‍, ഷൈജു കണ്ടംകുളത്തി, ഉണ്ണികൃഷ്ണന്‍ പാറയില്‍, ഷൈജു കുറ്റിക്കാട്, വേണു, ദാസന്‍ വെട്ടത്ത്, ശ്രീജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button