Latest NewsSaudi ArabiaGulf

സൗദിയില്‍ ടാക്സി വാഹനങ്ങളുടെ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു

റിയാദ് : സൗദിയിൽ ടാക്സി ചാർജുകൾ പുതുക്കി നിശ്ചയിച്ച് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി. 10 റിയാലാണ് മിനിമം ചാർജ്. തുടക്കത്തിൽ ഓരോ ട്രിപ്പിനും 5.50 റിയാലും തുടർന്ന് കിലോമീറ്റർ ഒന്നിന് 1.8 റിയാൽ വീതവുമായിരിക്കും നിരക്ക്. കാത്ത് നിൽപ്പിന് ഒരു മിനിറ്റിന് 80 റിയാലും നിരക്കായി ഈടാക്കും. രാത്രി സമയങ്ങളിൽ തുടക്കത്തിൽ തന്നെ 10 റിയാലായിരുക്കും 80 കിലോമീറ്ററിൽ അധികം യാത്ര ചെയ്യുന്ന വാഹനങ്ങൾ നിരക്കിൽ 50 ശതമാനം വരെ കുറവ് നൽകാവുന്നതാണെന്നും ആറു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയും അനുവദിക്കണമെന്നും പബ്ലിക് ട്രാൻപോർട്ട് അതോറിറ്റിയുടെ കരട് പട്ടികയിൽ പറയുന്നു.

ബസുകൾ ഉൾപ്പെടെ പൊതു ഗതാഗത വാഹനങ്ങളുടെ നിരക്കുകൾ സംബന്ധിച്ച് പൊതുജനാഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനവും അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18

shortlink

Related Articles

Post Your Comments

Related Articles


Back to top button