Latest NewsGulf

സംസം വെള്ളം കൊണ്ടുപോകുന്നതിന് വിലക്ക്; എയര്‍ ഇന്ത്യയുടെ തീരുമാനം ഇങ്ങനെ

സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രഖ്യാപിച്ച താല്‍ക്കാലിക വിലക്ക് തീരുമാനമാണ് പിന്‍വലിച്ചത്. തീരുമാനത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ പ്രയാസത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ജിദ്ദയില്‍ നിന്നും കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇനി അഞ്ച് ലിറ്റര്‍ സംസം വെള്ളം കൊണ്ടുപോകാനാകില്ല എന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച പുതിയ സര്‍ക്കുലര്‍ പ്രകാരം ഈ തീരുമാനം മാറ്റി. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സംസം വെള്ളം കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 45 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും കൊണ്ടു പോകാം. ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും കൊണ്ടുപോകാമെന്നും സര്‍ക്കുലര്‍ പറയുന്നു. സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വീസുകള്‍ക്കായി പിന്‍വലിച്ചിരുന്നു. പകരം ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് മൂലം ഉണ്ടായ സ്ഥലപരിമിതിയാണ് സംസം വെള്ളം കൊണ്ട് പോകാതിരിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. വിലക്ക് സംബന്ധിച്ച തീരുമാനത്തില്‍ യാത്രക്കാര്‍ക്കുണ്ടായ പ്രയാസത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button