Latest NewsUSAInternational

ശ​ത​കോ​ടീ​ശ്വ​ര​ൻ റോ​സ് പെ​രോ​റ്റ് നിര്യാതനായി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ റോ​സ് പെ​രോ​റ്റ് (89) അ​ന്ത​രി​ച്ചു. ലു​ക്കീ​മി​യ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​മ്പ്യൂ​ട്ട​ർ ഡാ​റ്റാ മേ​ഖ​ല​യി​ൽ അ​തി​കാ​യ​നാ​യ പെ​രോ​റ്റ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു വ​ട്ടം മ​ത്സ​രി​ച്ചി​ട്ടു​മു​ണ്ട്.

സ്വ​ത​ന്ത്ര​നാ​യാ​ണ് ര​ണ്ടു​വ​ട്ട​വും അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റു പ​ദ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്. 1992ലും 96​ലു​മാ​യി​രു​ന്നു അ​ത്. 1992ൽ ​ബി​ൽ ക്ലി​ന്‍റ​ൺ എ​തി​രാ​ളി​യാ​യ ജോ​ർ​ജ് എ​ച്ച്.​ഡ​ബ്ല്യു ബു​ഷി​നെ​തി​രെ മി​ന്നും ജ​യം നേ​ടി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രോ​റ്റ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് നേ​ടി​യ വോ​ട്ട് ശ​ത​മാ​നം ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു

43.0% വോ​ട്ടു​ക​ൾ ക്ലി​ന്‍റ​ണും 37.4% വോ​ട്ടു​ക​ൾ ബു​ഷും നേ​ടി​യ​പ്പോ​ൾ പെ​രോ​റ്റ് നേ​ടി​യ​ത് 19 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടു​ക​ളാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​നേ​ട്ട​മു​ണ്ടാ​ക്കി​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​ണ് പെ​രോ​റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button