Latest NewsGulf

മക്കയിൽ ആദ്യ ഹജ്ജ് സംഘം നാളെ ; ഒരുക്കങ്ങൾ പൂർത്തിയാക്കി ഹജ് മിഷൻ

മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം നാളെ മക്കയിലെത്തും. ഹാജിമാരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷനും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും തയ്യാറായി. ജൂൺ നാലിന് മദീനയിലെത്തിയ ആദ്യ സംഘത്തിലെ 5038 ഹാജിമാരാണ് എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി രാവിലെ മുതല്‍ മക്കയിലെത്തുക.

ഹജ്ജ് ഓപ്പറേഷൻ കമ്പനികൾ നൽകുന്ന പ്രത്യേക ബസ്സുകളിലാണ് ഹാജിമാരെ മക്കയിൽ എത്തിക്കുന്നത്. ബസ്സുകളിൽ തികയാതെ വരുന്ന ബാഗേജുകൾ എത്തിക്കാൻ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബിൽഡിങ്ങുകൾ പൂർണ്ണമായും തയ്യാറായി കഴിഞ്ഞു.കൂടാത

കൂടാതെ ഹറമിന് തൊട്ടുത്താണ് 15772 ഹാജിമാർക്ക് താമസം. ഇവിടെ ഭക്ഷണം പാചകം ചെയ്യാന്‍ അനുമതിയുണ്ടാകില്ല. കാല്‍ നടയായി ഹറമിലെത്താവുന്ന ദൂരത്തിലാണ് ഇത്ര പേര്‍ക്കുള്ള കെട്ടിടം. 121909 ഹാജിമാർക്ക് അസീസിയലുമാണ് താമസം. ഒരുക്കം പൂര്‍ത്തായായതായി കോണ്‍സുല്‍ ജനറല്‍ മീഡിയവണിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button