Latest NewsUAE

ദുബായ് വിമാനത്താവളത്തിൽ വൈദ്യുതി മുടങ്ങി

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ല്‍ വൈദ്യുതി മുടങ്ങി. അരമണിക്കൂര്‍ നേരമാണ് വൈദ്യുതി മുടങ്ങിയത്. ശീതീകരണികളുടെ പ്രവര്‍ത്തനം നിലച്ചെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. സാങ്കേതിക കാരണങ്ങളാണ് വൈദ്യുതി മുടങ്ങാനുള്ള കാരണമെന്നാണ് വിവരം. 30 മിനിറ്റിനകം പ്രശ്നം പരിഹരിച്ച്‌ വൈദ്യുതി പുനഃസ്ഥാപിച്ചുവെന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button