Jobs & VacanciesLatest NewsEducation & Career

മുംബൈ മസഗോൺ ഡോക്ക് ഷിപ്ബിൽഡേഴ്സിൽ തൊഴിലവസരം : ഇപ്പോൾ അപേക്ഷിക്കാം

മുംബൈ മസഗോൺ ഡോക്ക് ഷിപ്ബിൽഡേഴ്സിൽ തൊഴിലവസരം. റിഗർ, ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. രണ്ട് വർഷത്തേക്കാണ് നിയമനം.366 ഒഴിവുണ്ട്.

എട്ടാം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷാ ജയവുമാണ് റിഗർ തസ്തികയിൽ ആവശ്യമായ യോഗ്യത.

എസ്‌എസ്‌സി ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് പരീക്ഷാ ജയം. സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് ഇലക്‌ട്രീഷ്യൻ തസ്തികയിൽ വേണ്ട യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : mazagondock

അവസാന തീയതി : ജൂലൈ 26

shortlink

Related Articles

Post Your Comments

Related Articles


Back to top button