Latest NewsIndia

മകന്റെ കുരുത്തക്കേടുകള്‍ക്ക് കൂട്ടുനിന്നു; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 17കാരന്റെ അച്ഛനെതിരെ കേസ്

അഹമ്മദാബാദ്: 16കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 17കാരന്റെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. ജീവിതം ആഘോഷിക്കാന്‍ മകനെ ഉപദേശിക്കുകയും ബലാത്സംഗത്തിന് പ്രേരിപ്പിച്ചതിനുമാണ് പിതാവിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെയും പോലീസ് നടപടി എടുത്തത്. ഗുജറാത്ത് ചന്ദ്‌ഘേഡ പൊലീസാണ് കേസെടുത്തത്.

ജൂലായ് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അര്‍ധരാത്രിയില്‍ കുളിമുറിയില്‍ വെച്ച് 17കാരന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് ആണ്‍കുട്ടിയുടെ അച്ഛന്‍ കൂട്ടുനിന്നെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മാളിലെ വാഷ് റൂമില്‍ വെച്ചും 17കാരന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അമ്മാവന്‍ പരാതിയില്‍ ആരോപിച്ചു. ഈ വിവരങ്ങള്‍ ഒക്കെ അറിയാമായിരുന്നിട്ടും മകനെ പ്രത്സാഹിപ്പിച്ചതിനാണ് പിതാവിനെതിരെ കേസ്.

ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പിതാവ് സിനിമ കാണാന്‍ ടിക്കറ്റെടുത്ത് നല്‍കുകയും തിയറ്ററില്‍വെച്ച് മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും അമ്മാവന്‍ ആരോപിച്ചു. ഒരുമാസം മുമ്പ് പരാതിക്കാരന്റെ വീട്ടിന് മുന്നിലെത്തി 17കാരന്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ ആരോപിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close