Latest NewsInternational

ഇറാനെതിരെ സൈനികനീക്കം; ഡ്രോണ്‍ തകര്‍ത്ത് സുരക്ഷയൊരുക്കി അമേരിക്കന്‍ സേന

ഇറാനിയന്‍ ഡ്രോണ്‍ വീഴ്ത്തി അമേരിക്കന്‍ നാവിക സേന സുരക്ഷയൊരുക്കി. ഇന്നലെ ഹോര്‍മൂസ് കടലിടുക്കിനടുത്ത് വെച്ചായിരുന്നു സൈന്യത്തിന്റെ നീക്കം. യു.എസ്.എസ് ബോക്‌സര്‍ എന്ന യുദ്ധക്കപ്പലാണ് ഡ്രോണ്‍ തകര്‍ത്തത്. സുരക്ഷാ ഭീഷണിയുടെ ഭാഗമായാണ് നടപടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മാത്രമല്ല നാവിഗേഷന്‍ സ്വാതന്ത്ര്യത്തെയും ആഗേള വാണിജ്യത്തേയും തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങളെ ലോകരാജ്യങ്ങള്‍ അപലപിക്കമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം ഇലക്ട്രോണിക് ജാമിങ് ടെക്‌നോളജി ഉപയോഗിച്ചാണ് ഡ്രോണ്‍ നശിപ്പിച്ചതെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇത്തരമൊരു ഡ്രോണ്‍ ഇറാനില്‍ നിന്നും നഷ്ടപ്പെട്ടതായി അറിയില്ല എന്നാണ് ഇറാന്റെ വാദം. വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കപ്പലിന്റെ 900 മീറ്റര്‍ വരെ അടുത്തു വന്ന ഡ്രോണാണ് തകര്‍ത്തതെന്നും നാവികസേനയുടെ രാജ്യാന്തര ജല അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന കപ്പലുകള്‍ക്കെതിരെ ഇറാന്‍ നടത്തിയ പ്രകോപനപരവും ശത്രുതാപരവുമായ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെ ഉദ്യോഗസ്ഥരേയും കപ്പല്‍ സംവിധാനങ്ങളേയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തടയാനും സ്വയം സംരക്ഷണം തീര്‍ക്കാനും തങ്ങളുടെ സൈന്യം ബാധ്യസ്ഥമാണ് അത് മാത്രമാണിവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button