Latest NewsIndia

സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കി ഒരു പബ്; സോഷ്യൽ മീഡിയയിൽ വിമർശനം

ന്യൂഡല്‍ഹി: സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കി ഒരു പബ്. ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ് ആണ് സ്ത്രീകൾക്ക് മാത്രമായി ബിയർ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ബിയര്‍ എന്നാണ് തങ്ങളുടെ ഉത്പന്നത്തെ അവര്‍ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടെങ്കിലും വിമർശനങ്ങൾ ഉയർന്നതോടെ അധികൃതർ പോസ്റ്റ് ഡിലീറ്റ് ചെയ്‌തു.

നിലവില്‍ ലഭ്യമായിട്ടുള്ള ബിയര്‍ പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതാണെന്നും സ്ത്രീകള്‍ ഭൂരിഭാഗവും അത് ഇഷ്ടപ്പെടുന്നില്ലെന്നുമാണ് പബ് ഉടമസ്ഥർ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ മധുരം നിറഞ്ഞ ബിയര്‍ ആണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നതത്രെ. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും ചുളുവില്‍ നല്ല പരസ്യമാണ് പുതിയ ബിയറിന് ലഭിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button