Latest NewsFootball

ലുക്കാക്കുവിനെ കിട്ടിയില്ല; സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ഇന്റര്‍ മിലാന്റെ ശ്രമങ്ങള്‍ക്ക് സംഭവിച്ചത്

മിലാന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കർ ലുക്കാക്കുവിനെ സ്വന്തമാക്കാനുള്ള ഇന്റര്‍ മിലാന്റെ ശ്രമങ്ങള്‍ പാളി. ലുക്കാക്കുവിന് 60 ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ തുക നല്‍കാമെന്ന ഇന്റര്‍ മിലാന്റെ ഓഫര്‍ യുണൈറ്റഡ് വേണ്ടെന്നുവെച്ചു.

ഇക്കാര്‍ഡിയെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും. ലുക്കാക്കുവിനെ പരിഗണിക്കുന്നത് മുന്‍ ക്യാപ്റ്റനും സ്‌ട്രൈക്കറുമായ മൗറോ ഇക്കാര്‍ഡിക്ക് പകരമാണ്. അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവുമാണ് അര്‍ജന്റൈന്‍ താരത്തിന് വിനയാവുന്നത്. നാപോളി, ആഴ്‌സനല്‍ എന്നീ ക്ലബുകല്‍ ഇക്കാര്‍ഡിക്ക് പിന്നാലെയുണ്ട്.

ഇന്റര്‍ കോച്ച് അന്റോണിയോ കോന്റെ പകരം സ്‌ട്രൈക്കറെ കിട്ടിയില്ലെങ്കിലും ഇക്കാര്‍ഡിയെ ടീമില്‍ കളിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് എവര്‍ട്ടനില്‍ നിന്നാണ് ലുക്കാക്കു യുണൈറ്റഡില്‍ എത്തിയത്. പരിക്കായതിനല്‍ പ്രീ സീസണ്‍ മത്സരങ്ങളില്‍ ലുക്കാക്കു കളിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button