Latest NewsSaudi Arabia

സൗദിയിൽ താല്‍ക്കാലിക തൊഴില്‍​ വിസ ഉടന്‍ പ്രാബല്യത്തിൽ വരുമെന്ന് സൂചന

റിയാദ്​: സൗദിയിൽ താല്‍ക്കാലിക തൊഴില്‍​ വിസ ഉടന്‍ പ്രാബല്യത്തിൽ വരും. വിദേശികളെ​ കുറഞ്ഞകാലത്തേക്ക്​ സൗദി അറേബ്യയിലെത്തി​ ജോലി ചെയ്യാന്‍ അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍​ വിസ ഉടന്‍ പ്രാബല്യത്തിൽ വരുമെന്ന്​ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആറുമാസം വരെ വിദേശികള്‍ക്ക്​​ രാജ്യത്ത്​ വന്ന്​ തൊഴിലെടുക്കാന്‍ അനുവാദം നൽകുന്ന രീതിയാണ് പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി ചട്ടങ്ങളും നിയമങ്ങളും രൂപപ്പെടുത്തുകയാണെന്നും നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും​ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌​ സൗദി പ്രസ്​ ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button