Latest NewsIndia

വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിച്ച് ഈ കുഞ്ഞ്; സാക്ഷികളായത് അപൂര്‍വ്വ ജനനത്തിന്

ലക്‌നൗ : വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച് മൂന്ന് തലകളുമായി ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അധികമായൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത അപൂര്‍വമായ സ്ഥിതിയാണിതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഉത്തര്‍പ്രദേശിലെ എത്താ ജില്ലയിലാണ് സംഭവം. പ്രസവത്തിനായി പ്രവേശിപ്പിച്ച സ്ത്രീക്ക് അതി കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു എങ്കിലും സുഖപ്രസവം തന്നെയായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറയുന്നു. അപൂര്‍വമാണെങ്കിലും, അധിക തലകളുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്ന നിരവധി കേസുകള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മെഡിക്കല്‍ അവസ്ഥകളെ എന്‍സെഫലോസെലെ എന്ന് വിളിക്കുന്നു.

https://www.instagram.com/p/B0LoojjnqVj/?utm_source=ig_embed

എന്‍എച്ച്എസിന്റെ അഭിപ്രായത്തില്‍, തലയോട്ടിയിലെ ഒരു ഭാഗം ശരിയായി രൂപപ്പെടാത്ത അപൂര്‍വമായ ന്യൂറല്‍ ട്യൂബ് വൈകല്യമാണ് എന്‍സെഫാലോസെല്‍, അതിനാല്‍ തലച്ചോറിന്റെ കോശങ്ങളുടെയും അനുബന്ധ ഘടനകളുടെയും ഒരു ഭാഗം തലയോട്ടിക്ക് പുറത്താണ് സ്ഥിതി ചെയ്യുക. വിശദമായ പഠനത്തിലൂടെ മാത്രമേ ശസ്ത്രക്രിയ ചെയ്യുന്നതിനെ കുറിച്ചും മറ്റും ആലോചിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കുഞ്ഞ് ആരോഗ്യവതിയായി ഇരിക്കുന്നു എന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button