Latest NewsKerala

ചിരിയുടെ രസക്കൂട്ടില്‍ സംഗീതവും പ്രണയവും ഹൃദയബന്ധങ്ങളും കോര്‍ത്തിണക്കിയ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ നാളെ മുതല്‍ (ജൂലൈ 26 ): തീയറ്റര്‍ ലിസ്റ്റ് പുറത്ത്

നര്‍മ്മവും പ്രണയവും ഹൃദയബന്ധങ്ങളുടെ തീവ്രതയും കോര്‍ത്തിണക്കി സംഗീത സാന്ദ്രമായ പശ്ചാത്തലത്തില്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ അണിയിച്ചൊരുക്കുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ വെള്ളിയാഴ്ച കേരളത്തിലെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ തീയറ്റര്‍ ലിസ്റ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 70 ലേറെ പ്രമുഖ റിലീസിംഗ് തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെതുന്നത്. ഈസ്റ്റ്‌ കോസ്റ്റിന്റെ സിനിമാ വിതരണ കമ്പനിയായ ഈസ്റ്റ് കോസ്റ്റ് റീല്‍ & റിയല്‍ എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Web

സംഗീതത്തിനും പ്രണയത്തിനും തുല്യ പ്രാധാന്യം നല്‍കി ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും, ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. യുവതാരം അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ ശിവകാമിയും സോനുവും നായികമാരായി വേഷമിടുന്നു.

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും ചിത്രത്തില്‍ പകുതിയിലധികം ഭാഗങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ട വിഭവങ്ങള്‍ സമ്മാനിച്ചിരിക്കുന്നു.

മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. സിനിമയിലെ മറ്റുതാരങ്ങള്‍ നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരാണ്.

നര്‍മ്മത്തിന്റെ രസക്കൂട്ടില്‍ സംഗീതം+പ്രണയം+++ഹൃദയബന്ധങ്ങളുടെന്യൂജെന്‍ വിശേഷങ്ങള്‍നാളെ മുതല്‍Here is the THEATRE LIST#ChilaNewGenNattuvisheshangal

Gepostet von Chila NewGen Nattuvisheshangal am Donnerstag, 25. Juli 2019

സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ പ്രത്യേകത കഴിവുറ്റ താരനിരയും ചിത്രത്തിലെ ഗാനങ്ങളുമാണ്. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുകയാണ് ചില ന്യൂ#ന്‍െ നാട്ടുവിശേഷങ്ങളിലൂടെ. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് ഗാനരചന. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. പ്രണയത്തിന്റെ എല്ലാ ചേരുവകളും ഈ ഗാനങ്ങളിലുണ്ട്.

ചിത്രത്തിലെ അഞ്ച് ഗാനങ്ങളില്‍ നാല് ഗാനങ്ങള്‍ ഇതിനോടകം യൂട്യൂബില്‍ പുറത്തിറക്കി കഴിഞ്ഞു. ശ്രേയാ ഘോഷാല്‍ ആലപിച്ച പൂവ് ചോദിച്ചു എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നത്. ആസ്വാദനത്തിന്റെ പുതിയൊരു അനുഭവതലം സമ്മാനിക്കുന്ന ആ ഗാനം ഇതിനോടകം പ്രേക്ഷക ഹൃദയം കീഴടക്കിക്കഴിഞ്ഞു.

മലയാളത്തിന്റെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ‘അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍..’ എന്ന വീഡിയോ ഗാനമാണ് രണ്ടാമതായി പുറത്തുവന്നത്. 75ാം വയസിലും യുവത്വത്തിന്റെ ഭാവതീവ്രത ഒട്ടും ചോരാതെയാണ് അദ്ദേഹം ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ്‌ വര്‍മ വരികളൊരുക്കിയ, പ്രണയം തുളുമ്പുന്ന ഈ ഗാനവും ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്നുകഴിഞ്ഞു.

നര്‍മ്മ രസപ്രധാനമായി ഒരുക്കിയ ‘നരനായി ജനിച്ചത് മൂലം..’ എന്ന വീഡിയോ ഗാനമാണ് മൂന്നാമതായി പുറത്തിറങ്ങിയത്. യൂട്യൂബില്‍ റിലീസ് ചെയ്ത ഈ ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. സന്തോഷ്‌ വര്‍മയുടേതാണ് വരികള്‍. ചിരിയുടെ പൂരക്കാഴ്ചയൊരുക്കുന്ന ഈ ഗാനവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറുകയാണ്.

വിഖ്യാതഗായകന്‍ ശങ്കര്‍ മഹാദേവന്റെ ശബ്ദഗാംഭീര്യത്തില്‍ ‘സുരാംഗന.. സുമവദന..’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് നാലാമതായി പുറത്തുവന്നത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ഈ ഗാനരംഗം ചിട്ടപ്പെടുത്തിയത്.

ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന ‘പരിഭവം നമുക്കിനി പറഞ്ഞു തീര്‍ക്കാം…’ എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഈണം കൊണ്ടും ഈരടി കൊണ്ടും അതിലുപരി ആലാപന മധുരിമ കൊണ്ടും സമ്പന്നമാക്കിയ ഈ പാട്ട് ആസ്വാദക മനസുകള്‍ കീഴടക്കിക്കഴിഞ്ഞു. ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെതാണ് ഈ ഗാനത്തിന്റെ വരികള്‍.

ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം ചിത്ര സംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലിക, പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍: അലക്സ് ആയൂര്‍, നിശ്ചല ഛായാഗ്രഹണം: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്.

 

 

Tags

Related Articles

Post Your Comments


Back to top button
Close
Close