CricketLatest News

അണ്ടർ 19 ക്രിക്കറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

ലണ്ടൻ: അണ്ടർ 19 ട്രൈ സീരിസിലെ ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം. ഇന്ത്യയുടെ രണ്ടാം ജയമാണിത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുമാകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്‌ചിത അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി.

ഇന്ത്യ 229 റൺസിന് 265 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ പുറത്താക്കി. ഇന്ത്യയുടെ രണ്ടാം വിജയമാണിത്. 12 മത്സരങ്ങളും ഒരു ഫൈനലുമുള്ള യൂത്ത് ഏകദിന മത്സരത്തിൽ ഇന്ത്യ രണ്ട് കളിയും ബംഗ്ലാദേശ് ഒരു മത്സരവും ജയിച്ചു. ഇംഗ്ലണ്ടിന് ഇതുവരെ ഒരു മത്സരവും ജയിക്കാൻ ആയിട്ടില്ല.

ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button