Latest NewsIndia

ഫിസിയോതെറാപ്പി വിഭാഗത്തിനുള്ളില്‍ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച ട്രെയിനികളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി

ഹൈദരാബാദ്: ഫിസിയോതെറാപ്പി വിഭാഗത്തിനുള്ളില്‍ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച രണ്ട് ഇന്‍റേണ്‍ഷിപ്പ് ട്രെയിനികളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി. ഹൈദരാബാദിലാണ് സംഭവം. ആശുപത്രിയിലെ ടെക്നിക്കല്‍ വിഭാഗത്തിലെ ഇന്‍റേണ്‍ഷിപ്പ് ട്രെയിനികളാണ് ഇവർ. രോഗികള്‍ ആരുമില്ലാതിരുന്ന സമയത്താണ് ഇവർ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ ആശുപത്രി അധികൃതർ ഇവർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.   ഇവരെ പിരിച്ചുവിടുകയാണെന്നും അച്ചടക്ക നടപടിയുടെ ഭാഗമായാണിതെന്നും ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close